കാപ്പ ചുമത്തി ജയിലിലടച്ചു

ചാത്തന്നൂർ: മദ്യം, മയക്ക്മരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പരവൂർ കുറുമണ്ടൽ പൂക്കുളം സൂനാമി കോളനി ഫ്ലാറ്റ് നമ്പർ ഏഴ്, വീട് നമ്പർ 60 ൽ കലേഷ് (30) ആണ് കാപ്പ പ്രകാരം പിടിയിലായത്. പരവൂർ, കൊട്ടിയം, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മയക്ക്മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടയാളാണ് ഇയാൾ.

കൊല്ലത്തെ വിവിധ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 16 ഓളം കേസുകൾ നിലവിലുണ്ട്. മുമ്പ് ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ട്.

വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി ടി. നാരായണൻ കാപ്പ ചുമത്തുന്നതിന് കലക്ടർ അഫ്സാന പർവീണിന് റിപ്പോർട്ട് നൽകിയത്. പരവൂർ ഇൻസ്പെക്ടർ എ.നിസാർ, എസ്.ഐമാരായ നിതിൻ നളൻ, പി. പ്രദീപ്, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒ മുഹമ്മദ് ഷാഫി, സി.പി.ഒമാരായ സായിറാം, ലിജു എന്നിവരടങ്ങിയ സംഘമാണ് കലേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.