Posted On
date_range Updated On
date_range കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം
കൊട്ടാരക്കര: കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം.വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന വെണ്ടാർ അശ്വതി വ്യുവിൽ വിദ്യാധരനെയാണ് (61) രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകവേ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്.
ചിരങ്കാവിലേക്കുള്ള വഴി ചോദിച്ച യുവാക്കൾക്ക് വഴി പറഞ്ഞു കൊടുക്കുകയായിരുന്നു വിദ്യാധരൻ. അതിനിടെ കൈയ്യിൽ കരുതിയിരുന്ന സ്പ്രേ കണ്ണിലേക്ക് അടിച്ചു. അതോടെ വിദ്യാധരൻ്റെ നിലവിളിക്കുകയും തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. വിദ്യാധരനെ പൂത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.പുത്തൂർ പൊലീസ് കേസേടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.