അരിപ്പ-ചെങ്ങറ ഭൂസമരം: സർക്കാർ നിസ്സംഗത തുടരുന്നു

കൊ​ല്ലം: അ​രി​പ്പ-​ചെ​ങ്ങ​റ ഭൂ​സ​മ​ര​ങ്ങ​ളോ​ടു​ള്ള സ​ർ​ക്കാ​ർ നി​സ്സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. സ​മ​ര​ക്കാ​ർ​ക്ക്​ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലി​ക്കാ​ത്ത സ്​​ഥി​തി​യാ​ണ്.

പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട സ​മ​രം പ​രി​ഹ​രി​ക്കാ​ൻ ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്​ റ​വ​ന്യൂ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ന്ന​ത​ല​യോ​ഗം ചേ​ർ​ന്നി​രു​ന്നു. റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ നി​ന്നും മി​ച്ച​ഭൂ​മി ഏ​റ്റെ​ടു​ത്ത്​ ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ അ​ന്ന്​ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്​ സ​ർ​വേ ന​ട​ത്തു​ന്ന​തി​ന്​ പു​ന​ലൂ​ർ ത​ഹ​സി​ൽ​ദാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

റി​ഹാ​ബി​റ്റേ​ഷ​ൻ പ്ലാ​ന്‍റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (ആ​ർ.​പി.​എ​ൽ) ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഹാ​രി​സ​ൺ​സ്​ പ്ലാ​ന്‍റേ​ഷ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത്​ വി​ത​ര​ണം ചെ​യ്യാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം. പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ ഹാ​രി​സ​ൺ​സി​ന്‍റെ ​കൈ​വ​ശ​മു​ള്ള​ത്​ 11000 ഏ​ക്ക​ർ ഭൂ​മി​യാ​ണ്. ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹാ​രി​സ​ൺ​സി​ന്‍റെ ഹ​ര​ജി ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പു​ന​ലൂ​ർ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഹാ​രി​സ​ൺ​സി​ന്‍റെ കൈ​വ​ശ​മു​ള്ള 11000 ഏ​​ക്ക​റോ​ളം ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ​ക​ല​ക്ട​ർ വാ​ദി​യാ​യു​ള്ള കേ​സ്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന ഹാ​രി​സ​ൺ മ​ല​യാ​ളം ക​മ്പ​നി​യു​ടെ​യും റി​യ റി​സോ​ർ​ട്ടി​ന്‍റെ​യും ഉ​പ​ഹ​ര​ജി​യാ​ണ്​ കോ​ട​തി ത​ള്ളി​യ​ത്. കേ​സ്​ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന്​ പു​ന​ലൂ​ർ സ​ബ്​ ജ​ഡ്​​ജി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹാ​രി​സ​ൺ മ​ല​യാ​ളം കൈ​വ​ശ​പ്പെ​ടു​ത്തി​യ ഭൂ​മി​യും ക​മ്പ​നി കൈ​മാ​റി​യ ഭൂ​മി​യും സ​ർ​ക്കാ​ർ ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന​ത്തു​ട​നീ​ളം കേ​സ്​ ഫ​യ​ൽ ചെ​യ്യാ​ൻ 2019 ജൂ​ൺ ര​ണ്ടി​നാ​ണ്​​ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

2018ലെ ​​ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ വി​ധി​യെ തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കാ​ൻ സി​വി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്ത​ത്. ക​ല​ക്ട​ർ വാ​ദി​യാ​യി അ​ഞ്ച്​ കേ​സു​ക​ൾ പു​ന​ലൂ​ർ കോ​ട​തി​യി​ലും ഒ​രു കേ​സ്​ ​കൊ​ല്ലം സ​ബ്​ കോ​ട​തി​യി​ലും ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യി മ​റ്റ്​ ജി​ല്ല​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കൊ​ല്ല​ത്ത്​ 4.5 ഏ​ക്ക​ർ ഭൂ​മി ഇ​തി​നി​ടെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​രി​പ്പ ഭൂ​സ​മ​രം മൂ​ന്നു​മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​മെ​ന്ന്​ 2018 ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ റ​വ​ന്യൂ-​വ​നം മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദി​വാ​സി ദ​ലി​ത്​ മു​​ന്നേ​റ്റ സ​മി​തി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ച്​ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി. ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​ഭൂ​മി സ​ന്ദ​ർ​ശി​ച്ച ദി​വ​സം സ്​​ഥ​ല​ത്തി​ല്ലാ​തി​രു​ന്ന കു​ടും​ബ​​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചി​ട്ടി​ല്ല. 

Tags:    
News Summary - Aripa-Chengara Land Struggle: Government's Indifference Continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.