രഞ്ജിത്ത്
കൊല്ലം: ആഭരണ നിർമാണ യൂനിറ്റിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിലായി. കാട്ടാക്കട മാറനല്ലൂർ രാക്കണ്ടംവിളാകംവീട്ടിൽ രഞ്ജിത്ത് (32) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ആഭരണ നിർമാണ യൂനിറ്റിലെ ജീവനക്കാരനായിരുന്ന ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആഭരണനിർമാണത്തിനായി അൽ ഇഷ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളിൽനിന്ന് ശേഖരിച്ച പഴയ സ്വർണത്തിൽനിന്ന് 93 ഗ്രാം വിവിധസമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ ആഭരണ നിർമാണ യൂനിറ്റിന്റെ ഉടമ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, ദിപിൻ, എ.എസ്.ഐമാരായ നിസാമുദ്ദീൻ, സതീഷ് കുമാർ, സി.പി.ഒമാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.