അ​ബ്ദു​ൽ ക​ലാ​മി​നെ അ​നു​സ്മ​രി​ച്ച്​ കൊ​ല്ലൂ​ർ​വി​ള പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന

യോ​ഗ​ത്തി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി. സം​സാ​രി​ക്കു​ന്നു

നാടിനെ ദു:ഖത്തിലാക്കി ​അബ്ദുൽ കലാമിന്റെ വിടവാങ്ങൽ

ഇ​ര​വി​പു​രം: കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ബ്ദു​ൽ ക​ലാ​മി​ന്റെ മ​ര​ണം പ​ള്ളി​മു​ക്ക് പ്ര​ദേ​ശ​ത്തെ​യാ​കെ ദുഃ​ഖ​സാ​ന്ദ്ര​മാ​ക്കി.

കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് ന​ബി​ദി​നാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ലും പൗ​ര​സ​മി​തി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​റെ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ, എം.​നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ അ​യ​ത്തി​ൽ സൂ​ര്യ ന​ഗ​റി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​യ​ത്.

മ​ണ​ക്കാ​ട് ന​ജി​മു​ദ്ദീ​ൻ, നൗ​ഷാ​ദ് യൂ​നു​സ്, സു​നി​ൽ ഷാ, ​കി​ട്ട​ന്‍റ​യ്യ​ത്ത് വൈ. ​ഇ​സ്മാ​യി​ൽ കു​ഞ്ഞ്, അ​ൻ​സാ​രി, അ​ബ്ദു​ൽ റ​ഹു​മാ​ൻ, അ​ഞ്ച​ൽ ഇ​ബ്രാ​ഹിം, സി​ദ്ദി​ഖ്, നൗ​ഷാ​ദ്, ഷാ​ന​വാ​സ്, സ​ബീ​ർ, സ​ജീ​വ് എ​ന്നി​വ​ർ അനുശോചന യോഗത്തിൽ സം​സാ​രി​ച്ചു.

അ​യ​ത്തി​ൽ മു​ഹി​യി​ദീ​ൻ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്ന ഖ​ബ​റ​ട​ക്ക​ത്തി​ലും നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Abdul Kalam's departure made the country sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.