69ാം വാർഷിക നിറവില്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത്

പരവൂർ: 69ാം വാർഷിക പ്രവര്‍ത്തന നിറവിലാണ് പൂതക്കുളം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആര്‍ദ്രകേരള പുരസ്‌കാരമടക്കം ഒട്ടേറെ അംഗീകാരങ്ങളും നേടിയ പഞ്ചായത്തില്‍ വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍പിള്ള നിര്‍വഹിച്ചു. ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. വനിത എക്‌സൈസ് ഓഫിസര്‍ റാണി സൗമ്യയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയും നടത്തി. ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍ സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണിയമ്മ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ. ആശാദേവി, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ വി.ജി. ജയ, സ്ഥിരംസമിതി അധ്യക്ഷരായ ഡി. സുരേഷ്‌കുമാര്‍, ലൈല ജോയ്, ജീജാ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ രമ്യ, ഷൈജു ബാലചന്ദ്രന്‍, കെ. പ്രകാശ്, സി. മഞ്ജുഷ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കൊല്ലം: കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ല ഓഫിസില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ സ്റ്റേറ്റ് സിലബസില്‍ ആദ്യ അവസരത്തില്‍ 80 ശതമാനത്തില്‍ കുറയാതെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പാസായവര്‍ക്കും 90 ശതമാനത്തില്‍ കുറയാതെ പ്ലസ് ടു/വി.എച്ച്.എസ്.ഇ അവസാനവര്‍ഷ പരീക്ഷ പാസായവര്‍ക്കുമാണ് അര്‍ഹത. അപേക്ഷ 31ന് വൈകീട്ട്​ അഞ്ചു വരെ ബോര്‍ഡിന്‍റെ ജില്ല എക്‌സിക്യുട്ടിവ് ഓഫിസില്‍ മാര്‍ക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, കര്‍ഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂനിയന്‍റെ സാക്ഷ്യപത്രം എന്നിവ സഹിതം സമര്‍പ്പിക്കാം. ഫോണ്‍: 0474 2766843.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.