കൊ​ല്ലം: ന​ഗ​ര​ത്തി​ന്‍റെ നാ​ഡി​യാ​യി ഒ​ഴു​കു​ന്ന കൊ​ല്ലം തോ​ടി​ന്​ സം​ര​ക്ഷ​ണ ഭി​ത്തി​യൊ​രു​ക്കാ​ൻ പു​തി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം 31 കോ​ടി. കി​ഫ്​​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​​നു​ള്ളി​ൽ ക​ല്ലു​പാ​ല​ത്ത്​ ആ​രം​ഭി​ച്ച്​ താ​ന്നി വ​രെ നീ​ളു​ന്ന ഭാ​ഗ​ത്ത്​ കൊ​ല്ലം തോ​ടി​ന്​ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​നാ​ണ്​ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ്​ വ​ഴി കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്തു​ന്ന​ത്.

ആ​റു​വ​ർ​ഷം മു​മ്പു​ള്ള എ​സ്റ്റി​മേ​റ്റ്​ പ്ര​കാ​രം 23.81 കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി​തു​ക. പ​ദ്ധ​തി ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ​സ്റ്റി​മേ​റ്റ്​ പു​തു​ക്കി​യ​ത്. പ​ദ്ധ​തി​ക്ക്​ നേ​ര​േ​ത്ത ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. റോ​ഡി​നോ​ട്​ ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കൂ​ടാ​തെ വേ​ലി​യും ഉ​ണ്ടാ​കും.

തോ​ടി​ന്‍റെ ക​ര ബ​ല​പ്പെ​ടു​ത്തു​ന്ന നി​ർ​മാ​ണ​വും ന​ട​ത്തും. ഈ ​ര​ണ്ട്​ പ്ര​വൃ​ത്തി​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ്​ എ​സ്റ്റി​മേ​റ്റ്​ പു​തു​ക്കി​യ​ത്. ഭാ​വി​യി​ൽ തീ​ര​ദേ​ശ ഹൈ​വേ വ​രു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ലാ​ണ്​ ക​ര ബ​ല​പ്പെ​ടു​ത്ത​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

ഏ​ഴു​മു​ത​ൽ എ​ട്ട്മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള പാ​ർ​ശ്വ​ഭി​ത്തി വേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്‌ മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തും. തീ​ര​ദേ​ശ ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ്​ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ന്​ ഇ​റി​ഗേ​ഷ​ൻ ഡി​സൈ​ൻ-​ആ​ൻ​ഡ് റി​സ​ർ​ച്ച്​ ബോ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക രൂ​പ​ക​ൽ​പ​ന​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന ത​ട​സ്സ​ങ്ങ​ൾ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പും റ​വ​ന്യൂ വ​കു​പ്പും ചേ​ർ​ന്ന്​ പ​രി​ഹ​രി​ച്ച​തോ​ടെ നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങാ​നാ​കും.

Tags:    
News Summary - 31 crores for the protection of kollam stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.