കരുനാഗപ്പള്ളി: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കരുനാഗപ്പള്ളിയിലെ ആദ്യകാല സ്‌കൂളുകളിലൊന്നായ കരുനാഗപ്പള്ളി ഗവ.മുസ്ലീം എൽ.പി.എസ്സിന് രണ്ടുനില കെട്ടിടത്തിന് സർക്കാർ അനുമതി ലഭ്യമായി. ആറ് ക്ലാസ് റൂം ഉള്ള കെട്ടിടം നിർമിക്കുന്നതിന് 1.80 കോടി രൂപയാണ് പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ചതെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന ഏക ഓട്ടിസം കേന്ദ്രം സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിന്റെ പരിമിതികളെ കുറിച്ച് 2024ൽ 'ദുരിതം പേറുന്ന ഓട്ടിസം കേന്ദ്രം' എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലവിൽ ഇവിടെ നൂറിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പഴയകെട്ടിടം പൊളിച്ചുനീക്കേണ്ടി വന്നതിനാൽ നിലവിൽ ക്ലാസ് നടത്തുന്നതിന് ഏറെ അസൗകര്യം നേരിടുന്നുണ്ട്. പൊതു വിദ്യാഭ്യാസ മന്ത്രിക്ക് എം.എൽ.എ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഭരണാനുമതി ലഭിച്ചതിനാൽ ഉടൻതന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.