(ചിത്രം) ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 1000 കുടുംബാംഗങ്ങള്‍ക്ക് കോഴിയും തീറ്റയും നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. എല്ലാ കുടുംബങ്ങളിലും മുട്ട ഉൽപാദനം നടത്തുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഭൂരേഖ കൈമാറല്‍ ബ്ലോക്ക് പ്രസിഡന്‍റ് അന്‍സര്‍ഷാഫിയും വയോജനങ്ങൾക്ക് കട്ടില്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ അനില്‍ എസ്. കല്ലേലിഭാഗവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ്, വൈസ് പ്രസിഡന്‍റ് ലാലി ബാബു, സ്ഥിരം സമിതി അംഗങ്ങളായ മൈമുന നജീബ്, ഷീബാ സിജു, ഷാജി ചിറക്കുമേല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാന്‍, രാജി രാമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാര്‍, ബിന്ദുമോഹന്‍, ജലജ രാജേന്ദ്രന്‍, ഡോ. പി. സെല്‍വകുമാര്‍ എന്നിവർ സംസാരിച്ചു. കുന്നത്തൂർ ബജറ്റ്; കല്ലടയാർ കേന്ദ്രീകരിച്ച് ആയുർവേദ ടൂറിസം പദ്ധതി ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തേക്ക് 23.76 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു. കാർഷിക മേഖലയുടെ പുരോഗതിക്കായി 29 ലക്ഷവും ദാരിദ്ര്യലഘൂകരണത്തിനും തൊഴിൽ നൽകുന്നതിനുമായി 4.45 കോടി രൂപയുമാണ് വകയിരുത്തിയത്. മൃഗസംരക്ഷണത്തിനും ക്ഷീര മേഖലക്കുമായി 81 ലക്ഷം, ഭവന രഹിതർക്ക് വീട് നൽകാനായി 2.25 കോടി, പശ്ചാത്തല മേഖല, അടിസ്ഥാന മേഖല വികസനത്തിനായി 75 ലക്ഷം രൂപ വകയിരുത്തി. കുന്നത്തൂരിന്‍റെ ചരിത്രത്തിലാദ്യമായി ആയുർവേദ ആശുപത്രിയും കല്ലടയാറും കേന്ദ്രീകരിച്ച് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആയർവേദ ടൂറിസം എന്ന സ്വപ്ന പദ്ധതിയുടെ തുടക്കത്തിനായി 10 ലക്ഷം രൂപയും വകയിരുത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനേഷ് കടമ്പനാട് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് വത്സലാകുമാരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.