Posted On
date_range Updated On
date_range ട്രെയിനിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി
കൊല്ലം: നാഗർകോവിൽ-കോട്ടയം പാസഞ്ചറിൽ നിന്ന് 10 കിലോ കഞ്ചാവടങ്ങിയ ബാഗ് കണ്ടെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൊല്ലം എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നടത്തിയ സംയുക്ത പരിശോധനയിലാണ് മൂന്ന് ലക്ഷം വരെ വില വരുമെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്.
കടത്തിക്കൊണ്ടുവന്നവരെ കണ്ടെത്താനായില്ല. കൊല്ലം അസി.എക്സൈസ് കമീഷണർ വി. റോബർട്ട്, ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായർ, എ.എസ്.ഐ സുരേഷ്, എക്സൈസ് എസ്.ഐ രാജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.