പാരിപ്പള്ളി: ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പക്ഷം പിടിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പിടികൂടി. പാരിപ്പളളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ ചിറയിൽ പുത്തൻ വീട്ടിൽ എസ്. അജിയാണ് (33) പിടിയിലായത്. പാരിപ്പള്ളി എഴിപ്പുറം പുതുവിള പുത്തൻ വീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്. ഇയാളുടെ സഹോദരിയുടെ മക്കളും പ്രതികളും തമ്മിൽ ഗുരുനാഗപ്പൻ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടർന്ന് അടികലശലും ഉണ്ടായി. ഇതിൽ ഇടപെട്ട് യുവാക്കളെ പിടിച്ചു മാറ്റിയ വിരോധമാണ് ആക്രമണത്തിന് ഇടയാക്കിയത്. തുടർന്ന് ക്ഷേത്രത്തിലെ ഉരുൾ നേർച്ചയുമായി ബന്ധപ്പെട്ട് ഒരുക്കം നടത്തിക്കൊണ്ടിരുന്ന ഗിരീഷിനെ ഓട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തി കത്തിവെച്ച് വയറ്റിൽ കുത്തി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ പാലത്തറയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനുരൂപ, എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഒമാരായ സലാഹുദ്ദീൻ, ഷാജി, ബിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.