ഇരവിപുരം: പട്ടിക്കൂടിനുവേണ്ടി വീടുകയറി ആക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരവിപുരം തെക്കുംഭാഗത്ത്, ഗാർഫിൽ നഗറിൽ നൈനാൻ കോട്ടേജിൽ സാംസൺ (40) ആണ് പിടിയിലായത്. പ്രതിയുടെ പിതാവ് ജോൺ അയൽവാസിയായ ജോർജിന് വിൽപന നടത്തിയ പട്ടിക്കൂട് തിരിച്ചുവേണമെന്ന് അവശ്യപ്പെട്ടായിരുന്നു ആക്രമണം. 16ന് രാവിലെ 10.30ന് ജോർജിൻെറ വീട്ടിലെത്തിയ സാംസൺ അസഭ്യം പറയുകയും ഇരുമ്പ്കമ്പി കൊണ്ട് കഴുത്തിലടിക്കുകയും വീടിൻെറ ഗേറ്റ് അടിച്ച് നശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ ജോർജിൻെറ പരാതിയിൽ ഇരവിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എ.എസ്.ഐമാരായ സുരേഷ്, ഷാജി, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. =========================== യുവാവിന ആക്രമിച്ചയാൾ പിടിയിൽ കൊല്ലം: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കണിയാങ്കട പള്ളി പുരയിടത്തിൽ ബിജു (28) ആണ് പിടിയിലായത്. മുക്കാട് സെന്‍റ് ജോസഫ് ഐലൻഡിൽ ഇമ്മാനുവലിനാണ് കുത്തേറ്റത്. ബിജുവും സുഹൃത്ത് ജിജിനും പെൺകുട്ടികളെ കളിയാക്കിയത് ഇമ്മനുവൽ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തമാണ് ആക്രമണം. 16ന് വൈകീട്ട് അഞ്ചിന് കണിയാങ്കടക്ക് സമീപം ഇമ്മനുവൽ സഞ്ചരിച്ചുവന്ന മോട്ടോർ സൈക്കിൾ ജിജിനും ബിജുവും ചേർന്ന് തടഞ്ഞുനിർത്തി ഇടത്ത് കണ്ണിൻെറ താഴെ ഇടിക്കുകയായിരുന്നു. ഇതേസമയം ഒന്നാംപ്രതി കൈയിൽ കരുതിയിരുന്ന മടക്ക് കത്തി ഉപയോഗിച്ച് മുതുകത്ത് രണ്ട് പ്രാവശ്യം കുത്തുകയും നിലത്ത് വീണ ഇമ്മാനുവലിനെ കൈ ഷോൾഡറിനുതാഴെ വീണ്ടും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തികുളങ്ങര ഇൻസ്പക്ടർ യു. ബിജുവിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, ഷാജഹാൻ എ.എസ്.ഐ സുമേഷ് എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.