ധ്യാന സമ്മേളനം

കൊട്ടാരക്കര: വൈ.എം.സി.എ പുനലൂർ സബ് റീജനും മണ്ണൂർ വൈ.എം.സി.എയും ചേർന്ന് വിശുദ്ധ വാരാചരണ ഭാഗമായി മണ്ണൂർ സെന്‍റ്​ ജോർജ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ കുരിശി‍ൻെറ വഴി നടത്തി. കിഴക്കേത്തെരുവ് സെന്‍റ്​ മേരീസ്​ ഹയർ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ ഫാ. റോയി ജോർജ് വയലിറക്കത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ഷോജി വെച്ചൂർക്കരോട്ട്, റവ. അനിൽ ജോസഫ് എന്നിവർ ധ്യാന സന്ദേശം നൽകി. സബ് റീജൻ ചെയർമാൻ കെ.കെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.