കൊട്ടാരക്കര: പാങ്ങോട്ട് കുഴിക്കലിടവക പബ്ലിക് ലൈബ്രറി വജ്ര ജൂബിലി ആഘോഷം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ഡി. സത്യബാബു അധ്യക്ഷത വഹിച്ചു. കലാസാംസ്കാരിക പരിപാടികളുടെയും അഖില കേരള ഷട്ടിൽ ടൂർണമെന്‍റിൻെറയും ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. 75ാം വാർഷിക ഭാഗമായി ആദ്യകാല പ്രവർത്തകരും ബാലവേദി കൂട്ടുകാരും നാട്ടുകാരും ചേർന്ന് 75 അക്ഷര ദീപങ്ങൾ തെളിച്ചു. വജ്ര ജൂബിലി ലോഗോ പ്രകാശനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. റാങ്ക്ജേതാക്കളെ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.കെ. വിനോദിനി അനുമോദിച്ചു. സെക്രട്ടറി ജെ. കൊച്ചനുജൻ, ഗീത മംഗലശേരി, ആർ. ഗീത, ജെ. രാമാനുജൻ, കെ. ബാലകൃഷ്ണപിള്ള, പാങ്ങോട് സുരേഷ്, പി. ബാഹുലേയൻ, ബി. രവികുമാർ, ജെ.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ============================= വിഷു-ഈസ്റ്റർ-റമദാൻ സംഗമം കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന വിഷു-ഈസ്റ്റർ-റമദാൻ സംഗമം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണവും വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിക്കലും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പുതുവസ്ത്ര വിതരണം മുൻ എം.എൽ.എ ആയിഷാപോറ്റി നിർവഹിച്ചു. ആശ്രയ പ്രസിഡന്‍റ് കെ. ശാന്തി ശിവൻ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേരള ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, റവ. തോമസ് മുട്ടുവേലി കോർ എപ്പിസ്കോപ്പ എന്നിവർ സന്ദേശം നൽകി. ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കാഞ്ഞി മുകളിൽ, എസ്. രാജേഷ്കുമാർ, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, കുളക്കട രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.