നവോദയ സാംസ്കാരികവേദി പുരസ്കാരം

കരുനാഗപ്പള്ളി: പാവുമ്പാ വടക്ക് നവോദയ സാംസ്കാരികവേദി ആൻഡ് ഗ്രന്ഥശാലയുടെ ഒന്നാം വാർഷികവും പുരസ്കാര സമർപ്പണവും നടന്നു. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് ജി.എസ്. പ്രദീപിന് സി.ആർ. മഹേഷ് എം.എൽ.എ സമ്മാനിച്ചു. സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വി. തങ്കപ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ.സി. ഉണ്ണികൃഷ്ണൻ, എസ്. ബിനു, പഞ്ചായത്ത് പ്രസിഡന്‍റ് വി. സദാശിവൻ, പി.പി. ബ്രൈറ്റ്സൺ, മധു മാവോലിൽ, സന്ധ്യാ സുമേഷ്, ഡോ. ജാസ്മിൻ, വിനീതാ ബാബു, അനീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചിത്രം: പാവുമ്പാ നവോദയ സാംസ്കാരിക വേദി പുരസ്കാരം ജി.എസ്. പ്രദീപിന് സി.ആർ. മഹേഷ് എം.എൽ.എ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.