ഇരവിപുരം: കെ.എം.സി.സി ഫുജൈറ കൊല്ലം ജില്ല കമ്മിറ്റി നടത്തിയ റമദാൻ റിലീഫ് വിതരണ സംഗമം മുസ്ലിം ലീഗ് ഇരവിപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി ട്രഷറർ നവാസ് പള്ളിമുക്ക് അധ്യക്ഷതവഹിച്ചു. സൗദി കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി റഹിം ക്ലാപ്പന, നൗഷാദ് മന്നാനി ജോനകപ്പുറം, സനോബർ, നൗഷാദ് കൊല്ലം, ഷാഫി, ഷെരീഫ്, ഷാനവാസ്, സാബ്ജാൻ എന്നിവർ സംസാരിച്ചു. ...kc+ke.... എൻ.സി.പി ജില്ല നേതൃസമ്മേളനം 20ന് കൊല്ലം: എൻ.സി.പി ജില്ല നേതൃസമ്മേളനം 20ന് കൊട്ടാരക്കരയിൽ നടക്കും. സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് കെ. ധർമരാജൻ അധ്യക്ഷതവഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി വി.എസ്. ഉണ്ണിത്താൻ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.