തൊഴിലുറപ്പ് പദ്ധതി

ഹിയറിങ്​ പെരിനാട്: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ പബ്ലിക് ഹിയറിങ്​ ചിറ്റുമല ബ്ലോക്ക് പ്രസിഡൻറ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് ജോയൻറ് ബി.ഡി.ഒ എൽ. ലീന അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ മുഹമ്മദ് ജാഫി, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി. ദിനേശ്, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിൽകുമാർ, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർപേഴ്സൻ ഇജീന്ദ്രലേഖ, പഞ്ചായത്ത് വികസന സമിതി കെ. സോമവല്ലി, ജനപ്രതിനിധികളായ ജഗന്നാഥൻ, നൗഫൽ, ഇടവട്ടം വിനോദ്, \Iഫ്രീഡ സെബാസ്റ്റ്യൻ എ\Iന്നിവർ സംസാരിച്ചു. ---------------------------------- പി.എച്ച്.സി കെട്ടിടം ഉദ്ഘാടനം കുണ്ടറ: ആർദ്രം പദ്ധതിയിലുൾപ്പെടുത്തി 18.58 ലക്ഷം രൂപ ചെല\Iവഴിച്ച് നിർമിച്ച പേരയ\Iം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം 21ന് വൈകീട്ട് നാലിന് ആരോഗ്യ മന്ത്രി വീണാജോജ് നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെട്ടിടം പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഉച്ചക്ക് രണ്ടുവരെയുള്ള ഒ.പി സമയം വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിക്കും. പരിശോധന ലാബ് പ്രവർത്തനവും വിപുലീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അനീഷ് പടപ്പക്കര, മെഡിക്കൽ ഓഫിസർ ഡോ. ബെർട്ടില ബഞ്ചമിൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.