സംസ്ഥാന സീനിയർ വനിതാ ഹോക്കിചാമ്പ്യൻഷിപ്​: തൃശൂർ ജേതാക്കൾ

കൊല്ലം: ആശ്രാമം ഹോക്കി സ്​റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വനിതാ ഹോക്കിചാമ്പ്യൻഷിപ്പിൽ പത്തനംതിട്ടയെ 4-1ന് പരാജയപ്പെടുത്തി തൃശൂർ ജേതാക്കളായി. ജെ.എം. ആര്യ തൃശൂരിനായി രണ്ട്​ ഗോളുകൾ നേടി. കൊല്ലത്തെ 1-0ന് പരാജയപ്പെടുത്തി തിരുവന്തപുരം മൂന്നാം സ്ഥാനം നേടി. ജേതാക്കൾക്ക് കേരള പൊലീസ് അസിസ്റ്റൻറ്​ കമാൻഡന്‍റ്​ സ്റ്റാർമോൻ ആർ. പിള്ള സമ്മാനങ്ങൾ വിതരണംചെയ്തു. എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ കൊല്ലം: കണ്ണനല്ലൂരില്‍ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. വാഹന പരിശോധനക്കിടെ യുവാക്കള്‍ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൊല്ലം പള്ളിത്തോട്ടം റീസെറ്റില്‍മെന്‍റ്​ കോളനിയില്‍ സ്നേഹതീരം നഗര്‍ 50, സനോജ് (20), കടപ്പാക്കട ഉളിയക്കോവില്‍ ഫാമിലി നഗര്‍ 35 താന്നിക്കല്‍ വീട്ടില്‍ അജിത്ത് (20) എന്നിവരാണ് കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായത്. പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ 110 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 20.5 മില്ലി ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍, എസ്.ഐ സജീവ്, എ.എസ്.ഐ ബിജു, സതീഷ്, സി.പി.ഒ ചന്തു, സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു. കാപെക്‌സ് ഫാക്ടറികള്‍ വേഗം തുറക്കണം: എ.എ. അസീസ് കൊല്ലം: കാഷ്യൂ കോര്‍പറേഷന്‍ കാപെക്‌സ് ഫാക്ടറികള്‍ ഏത്രയും വേഗം തുറക്കണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. കാഷ്യൂ കോര്‍പറേഷന്‍റെ 30 ഫാക്ടറികളും കാപെക്‌സിന്‍റെ 10 ഫാക്ടറികളും സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളും പൂട്ടിയതോടെ കശുവണ്ടി മേഖല ശവപ്പറമ്പായി മാറിയെന്നും അദേഹം പറഞ്ഞു. നാടന്‍ പച്ചതോട്ടണ്ടി സംഭരിച്ചു ഉണക്കിയാല്‍ പോലും ഇനിയും ഫാക്ടറികള്‍ തുറക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും തോട്ടണ്ടി ക്ഷാമം പരിഹരിക്കുമെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പ്രശ്‌നത്തിന്‍റെ ഗൗരവം മനസ്സിലാക്കാതെയാണെന്നും വിദേശ തോട്ടണ്ടി വാങ്ങി സര്‍ക്കാര്‍ കമ്പനികള്‍ തുറന്നു തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ മന്ത്രി ഉത്തരവിടണമെന്നും എ.എ. അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.