അഞ്ചൽ: ഏറം ജങ്ഷനിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് അപകടാവസ്ഥയിലായിട്ടും പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കാതെ അധികൃതർ. അഞ്ചൽ - തടിക്കാട് പാതയിൽ ഏറം ജങ്ഷനിലാണ് റോഡ് കുഴിയായത്. റോഡിനടിയിലൂടെയുള്ള ജപ്പാൻ കുടിവെള്ളപദ്ധതിയുടെ കുഴൽ പൊട്ടിയാണ് ഇവിടെ വെള്ളം പുറത്തേക്കൊഴുകി റോഡ് തകരുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ അറ്റകുറ്റപ്പണി നടത്തി ചോർച്ച മാറ്റി റോഡ് കോൺക്രീറ്റിട്ട് ശരിപ്പെടുത്തിയതാണ്. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം വീണ്ടും ഇവിടെ ചോർച്ചയുണ്ടാകുകയും റോഡ് കുഴിയായിത്തീരുകയും ചെയ്തു. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഇവിടെ കുഴിയുണ്ടെന്ന കാര്യമറിയാതെ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. റോഡിന്‍റെ തകർച്ച ഒഴിവാക്കാനായി അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.