കൊട്ടിയം: കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂനിറ്റ് ലീഡേഴ്സ് സമ്മേളനം സമാപിച്ചു. ചാത്തന്നൂരിൽ നടന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ഹൈദ്രൂസ് മുസ്ലിയാർ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അലി അബ്ദുല്ല, ജില്ല ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്ല്യാസ് കുട്ടി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് കുഞ്ഞ് സഖാഫി, മണപ്പള്ളി എ.കെ. ഹംസാസഖാഫി, സിദ്ദീഖ് മിസ്ബാഹി, ഹാരിസ് കോയ തങ്ങൾ, കരുനാഗപ്പള്ളി നൗഷാദ് മുസ്ലിയാർ, നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ സലാം ഫൈസി, നജുമുദീൻ അമാനി, തട്ടാമല താഹാ മുസ്ലിയാർ, മുഈനുദ്ദീൻ തട്ടാമല, അഞ്ചൽ നിസാം മുസ്ലിയാർ, ഫസ്ലുദ്ദീൻ മാവിള, ഷാജഹാൻ പാവുമ്പ എന്നിവർ പങ്കെടുത്തു. എ.കെ. ജലാലുദീൻ ഹാജിയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.