പൊലീസ് പെൻഷനേഴ്സ് അസോ. മേഖല സമ്മേളനം

ചവറ: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖല സമ്മേളനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദരിക്കലും അവാർഡ് ദാനവും മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരനും മുതിർന്ന പൗരന്മാരെ ആദരിക്കൽ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും നിർവഹിച്ചു. ത്രിപുര റിട്ട.ഡി.ജി.പി ബി.ജെ.കെ. തമ്പിയെ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ എ.ആർ. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. തുളസീധരൻ പിള്ള, ജില്ല പ്രസിഡന്‍റ് പി. ചന്ദ്രശേഖര പിള്ള, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി മോഹൻ ദാസ്, സർക്കിൾ ഇൻസക്​പെക്ടർ നിസാമുദ്ദീൻ, സി.ഡി സുരേഷ്, എം. ബദറുദ്ദീൻ, എസ്. ഷഹീർ, വി. ജവഹർലാൽ, വി. ശശികുമാർ, പി. സരസൻ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു. ചിത്രം : കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖല സമ്മേളന ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.