കൊല്ലം: കേരള മുസ്ലിം ജമാഅത്ത് 'ജാഗ്രതയാണ് കരുത്ത്' പ്രമേയത്തിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റ് നേതൃ സമ്മേളനം സമാപിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജാഗ്രത ജീവിതത്തിൻെറ എല്ലാ തലങ്ങളിലും ആവശ്യമാണന്നും എല്ലാ പ്രവർത്തനങ്ങളും ജാഗ്രതയോടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്‍റ് പി.എ. ഹൈദ്രൂസ് മുസ്ലിർ പ്രാരംഭ പ്രാർഥന നടത്തി. ജില്ല പ്രസിഡന്‍റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അലിഅബ്ദുല്ല, ജില്ല ജനറൽ സെക്രട്ടറി ഡോ. എൻ. ഇല്ല്യാസ് കുട്ടി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് കുഞ്ഞ് സഖാഫി, സ്വാഗതസംഘം ചെയർമാൻ മണപ്പള്ളി എ.കെ. ഹംസാ സഖാഫി, അഹമ്മദ് സഖാഫി, സിദ്ദീഖ് മിസ്ബാഹി, ഹാരിസ്കോയ തങ്ങൾ, കരുനാഗപ്പള്ളി നൗഷാദ് മുസ്ലിയാർ, നൂറുദ്ദീൻ മഹ്ളരി, അബ്ദുൽ സലാം ഫൈസി, നജുമുദീൻ അമാനി തട്ടാമല താഹാ മുസ്ലിയാർ, മുഈനുദ്ദീൻ തട്ടാമല, അഞ്ചൽ നിസാം മുസ്ലിയാർ, ഫസ്ലുദ്ദീൻ മാവിള, ഷാജഹാൻ പാവുമ്പ എന്നിവർ സംസാരിച്ചു. ആദ്യകാല സംഘടന നേതാവ് എ.കെ. ജലാലുദീൻ ഹാജിയെ ആദരിച്ചു. തോട്ടം മേഖല പണിമുടക്കിൽ അണിചേരും കൊല്ലം: ജില്ലയിലെ വൻകിട, ചെറുകിട തോട്ടങ്ങളിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും പണിമുടക്കും. പൊതുമേഖല പ്ലാന്‍റേഷനുകളായ റിഹാബിലിറ്റേഷൻ പ്ലാന്‍റേഷനിലെ മുഴുവൻ തൊഴിലാളികളും പണിമുടക്കുമെന്ന് ടി. അജയൻ (സി.ഐ.ടി.യു), സി. അജയപ്രസാദ് (എ.ഐ.ടി.യു.സി), ഏരൂർ സുഭാഷ് (ഐ.എൻ.ടി.യു.സി), നാസർഖാൻ (യു.ടി.യു.സി) എന്നിവർ പറഞ്ഞു. ഓയിൽ പാം,സംസ്ഥാന ഫാർമിങ് കോർപറേഷനിലും തൊഴിലാളികളും പണിമുടക്കും. ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും പണിമുടക്കുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അഭ്യർഥിച്ചു. പണിമുടക്കുന്ന തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ പ്രകടനവും പഞ്ചായത്ത് കേന്ദ്രങ്ങളിൽ സത്യഗ്രഹവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.