സമൂഹ വിവാഹം നടത്തി

ശാസ്താംകോട്ട: പൊതുപ്രവർത്തകൻ കുറ്റിയിൽ സി.വൈ. നിസാമിന്‍റെയും കുടുംബത്തിന്‍റെയും കരുതലിൽ മൂന്ന് യുവതികൾക്ക് മംഗല്യം. മകൾ ഡോ. റാണി നിസാമിന്‍റെ വിവാഹത്തോടനുബന്ധിച്ചാണ് മൂന്ന് യുവതികൾക്ക് മംഗല്യം ഒരുക്കിയത്. ആഞ്ഞിലിമൂട് ലേക്ക് വ്യൂ കൺ​െവൻഷൻ സെന്‍ററിൽ മൈനാഗപ്പള്ളി, തേവലക്കര, തൊടിയൂർ സ്വദേശിനികളായ ഹിന്ദു യുവതിയുടെയും രണ്ട് മുസ്​ലിം യുവതികളുടെയും വിവാഹം അവരുടെ മത ആചാരപ്രകാരം നടത്തി. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ഡോ.സുജിത് വിജയൻ പിള്ള, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഗോപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എം. സെയ്ദ്, ഡോ.സി. ഉണ്ണികൃഷ്ണൻ, ഗീത, എസ്. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: വധൂവരന്മാർ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഒപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.