കൊല്ലം: പന്മന മേജർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പന്മനപൂരം ചൊവ്വാഴ്ച നടക്കും. തൃശൂർപൂരത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കുടമാറ്റവും വാദ്യമേളവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പതിവ് ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് രണ്ടിന് ഗോപുരനടയിൽ ഗോപുരത്തറമേളം, വൈകുന്നേരം നാലിന് ആറാട്ട് എഴുന്നള്ളത്തും പൂരാഘോഷസമ്മേളനം എന്നിവ നടക്കും. രാത്രി എട്ടിന് ആറാട്ട് ഘോഷയാത്ര പന്മന ക്ഷേത്രത്തിൽനിന്ന് ദേശീയപാത വഴി കാവൻകുളങ്ങര മഹാദേവർ ക്ഷേത്ര സന്നിധിയിലേക്ക് പോകും. തിരിച്ചെഴുന്നള്ളത്ത് രാത്രി 10 ന് നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, കെ.എം.എം.എൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷ കമ്മറ്റി ചെയർമാൻ കോലത്ത് ഗോപകുമാർ, ട്രഷറർ കെ. മുരളീധരൻ നായർ, ആർ.കെ. കിഴക്കടം, ബേബി ശ്രീപാദം എന്നിവർ വാർത്തസമ്മേനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.