സജിത്ത്, ആഷിക്
കടയ്ക്കൽ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി റബർഷീറ്റ് മോഷണം നടത്തുന്ന രണ്ടു പേർ പിടിയിൽ. ചിതറ കൊല്ലായിൽ മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കിളിത്തട്ട് കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരാണ് പിടിയിലായത്.
ആഷിക്കിനെ കടയ്ക്കൽ പൊലീസും സജിത്തിനെ പാങ്ങോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. സജിത്ത് പോക്സോ കേസിലും പ്രതിയാണ്.
തമിഴ്നാട്ടിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങിയാണ് മോഷണം. കാഞ്ഞിരത്തുംമൂട് കൊച്ചുതോട്ടംമുക്കിലെ വീട്ടിൽനിന്ന് 50 കിലോ റബർ ഷീറ്റ് മോഷണം പോയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
കടയ്ക്കൽ എസ്.എച്ച്.ഒ സുബിൻ തങ്കച്ചൻ, എസ്.ഐമാരായ ജ്യോതിഷ് ചിറവൂർ, ടി. ഷിജു, ശരത്, എസ്. ശ്രീജിത്ത്, സി.പി. അഭിലാഷ്, ബിനു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.