നൗഫലിനായി ഇന്നും തെരച്ചിൽ തുടരും

കൊട്ടിയം: സുഹൃത്തുക്കളൊടൊപ്പം ആറ്റിലിറങ്ങവെ ഒഴുക്കില്‍പ്പെട്ട് കാണാതായ നൗഫലിനായി (21) ഇന്നും തെരച്ചിൽ തുടരും. പള്ളിമൺ ഇത്തിക്കരയാറ്റില്‍ കുണ്ടുമണ്‍ മുസ്​ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചക്കാണ്​ അയത്തില്‍ അനുഗ്രഹനഗര്‍ 71 സജീനാ മന്‍സിലില്‍ നജീബിന്‍റെയും നെസീമയുടെയും മകനായ നൗഫൽ ഒഴുക്കിൽപ്പെട്ടത്​. വെൽഡിങ്​ ജോലിക്കായി പോയ നൗഫലടക്കം അഞ്ചുപേരാണ് ആറ്റുതീരത്തെത്തിയത്. ഇവരില്‍ ഒരാള്‍ കരക്കിരിക്കുകയും മറ്റു നാലുപേര്‍ ആറ്റില്‍ ഇറങ്ങുകയുമായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട നാലുപേരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂര്‍ പൊലീസും അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീമും മുങ്ങല്‍ വിദഗ്​ധരും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും നൗഫലിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.