കൊല്ലം: കേരള എന്‍.ജി.ഒ. യൂനിയന്‍ ജില്ല കമ്മിറ്റിയുടെ കലാകായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലതല കലോത്സവം 'സർഗോത്സവം-2022' ഏഴിന് നടക്കും. പബ്ലിക് ലൈബ്രറി അങ്കണത്തിലെ സോപാനം ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കലോത്സവം എം. മുകേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ലളിതഗാനം, ശാസ്ത്രീയസംഗീതം, നാടന്‍പാട്ട്, കവിതാപാരായണം, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, മോണോആക്ട്, മിമിക്രി എന്നീ വ്യക്തിഗത ഇനങ്ങളില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക മത്സരങ്ങളും നാടന്‍പാട്ട് (ഗ്രൂപ്), തബല, ഓടക്കുഴല്‍, ചെണ്ട, മൃദംഗം, വയലിന്‍ (വെസ്റ്റേണ്‍), പെന്‍സില്‍ േഡ്രായിങ്, പെയിന്‍റിങ് (ജലച്ചായം), കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളില്‍ പൊതുമത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്കുള്ള സമ്മാനദാനം എം. നൗഷാദ് എം.എല്‍.എ. നിർവഹിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ യൂനിയന്‍ ഏരിയ സെക്രട്ടറിമാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല സെക്രട്ടറി വി.ആര്‍. അജുവും ജ്വാല കലാസമിതി കണ്‍വീനര്‍ ആര്‍. രതീഷ്കുമാറും അറിയിച്ചു. ഫോണ്‍: 9447789832, 9497780800.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.