വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പാരിപ്പള്ളി: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് വീടിന് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചയാൾ പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായി. എഴിപ്പുറം അഫ്സൽ മൻസിലിൽ അസിം ആണ് (49) പിടിയിലായത്. 2001ൽ വിവാഹം കഴിഞ്ഞ പ്രതി ഭാര്യയുമൊത്ത് പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടിൽ താമസിച്ച് വരുകയായിരുന്നു. അസിം സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക് ഉണ്ടാക്കുകയും ഭാര്യലെയും മക്കളെയും ദേഹോപദ്രവം ഏൽപ്പിക്കുകയും പതിവായിരുന്നെന്ന്​ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും മദ്യപി​ച്ചെത്തി വഴക്കുണ്ടാക്കുകയും പുലർച്ച ഒന്നോടെ വീടിന് തീ വെക്കുകയുമായിരുന്നു. ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ സുരേഷ് കുമാർ, സാബുലാൽ, ജി.എ.എസ്​.ഐ ഷാജഹാൻ എസ്​.സി.പി.ഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യപാനം വിലക്കിയതിനു മകനെ ആക്രമിച്ച പിതാവ് പിടിയിൽ ഇരവിപുരം: വീട്ടിനുള്ളിൽ മദ്യപാനം വിലക്കിയതിലുള്ള വിരോധത്തിൽ മകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പിതാവിനെ ഇരവിപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. തെക്കേവിള കമ്പിയിട്ടഴികം വി.കെ ഭവനിൽ വിപിൻചന്ദ്രൻ ആണ് (64) പിടിയിലായത്. മകൻ വിജിത്തിനെയാണ് മർദിച്ചത്. പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കുന്ന സ്വഭാവക്കാരനാണ് പ്രതി. ഇതിനെ ചൊല്ലി നിരവധി തവണ വിജിത്തും പിതാവുമായി വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. ഇതു വകവക്കാതെ വീട്ടിൽ ഇരുന്നും മദ്യപിക്കാൻ ശ്രമിച്ചപ്പോൾ വിജിത്ത് വിലക്കിയിരുന്നു. ജൂലൈ 26ന് രാത്രി 8.30 ഓടെ അക്രമാസക്തനായ വിപിൻ ചന്ദ്രൻ വിജിത്തിന്‍റെ മുഖത്തേക്ക് പാത്രങ്ങൾ വലിച്ചെറിയുകയും മർദിച്ചശേഷം വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അവശനിലയിലായ വിജിത്തിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിനാലാണ്​ ര‍ക്ഷിക്കാനായത്​. ഇരവിപുരം ഇൻസ്​പെക്ടർ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അരുൺ ഷാ, ജയകുമാർ, ആന്‍റണി, എ.എസ്​.ഐ പ്രമോദ്, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.