ഇന്ത്യൻ വോളിബാൾ താരം സൂര്യക്ക്​ വരവേൽപ്

കൊട്ടാരക്കര: ഇന്ത്യൻ വോളിബാൾ താരവും കേരള വോളിബാൾ വനിത ക്യാപ്റ്റനുമായ കരീപ്ര പഞ്ചായത്തിലെ ഇടക്കിടം സ്വദേശി സൂര്യയെ കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറിയും സ്​പോർട്സ്​ അക്കാദമിയും ചേർന്ന് ആദരിച്ചു. മുൻ ഇന്ത്യൻ ഫുട്​ബാൾ താരം കുരികേശ് മാത്യു ഉദ്ഘാടനം ചെയ്തു. മഹാത്മ പ്രസിഡന്‍റ് പി. ഹരികുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ആർ. രശ്മി, കെ.ജി. അലക്സ്​, ഒ. രാജൻ, കോശി കെ. ജോൺ, രേഖ ഉല്ലാസ്​, ലക്ഷ്മി അജിത്ത്, ശ്രീലക്ഷ്മി, ജലജ ശ്രീകുമാർ, ശാലിനി വിക്രമൻ, ബിജു ഫിലിപ്പ്, ജോർജ് പണിക്കർ എന്നിവർ സംസാരിച്ചു. ഓയൂർ മേഖലയിൽ തെരുവ് നായ് ശല്യം രൂക്ഷം: നായ്ക്കൂട്ടം ആട്ടിൻ കുട്ടിയെ കൊന്നു ഓയൂർ: ഓയൂർ കല്ലിടുക്കിൽ തെരുവ് നായ്ക്കൂട്ടം ആട്ടിൻ കുട്ടിയെ കൊന്ന് തിന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നോടെയാണ് സംഭവം. പൂയപ്പള്ളി പഞ്ചായത്തിലെ കല്ലിടുക്കിൽ പ്രഹ്ലാദന്‍റെ കല്ലുവിള വീട്ടിലെ ആറ് മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ് തെരുവ് നായ്ക്കൂട്ടം കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ചത്ത ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെതുടർന്ന് പൂയപ്പള്ളി എസ്​.ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആട്ടിൻ കൂടിന് സമീപം നടത്തിയ പരിശോധനയിൽ ഒന്നിലധികം നായകളുടെ കാൽപ്പാടുകൾ കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ച മുമ്പ്​ പൂയപ്പള്ളി ഓട്ടുമലയിലെ മെറ്റൽ ക്രഷർ യൂനിറ്റിന്‍റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യത്തിൽ കാട്ടുപൂച്ചയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് പുലിയാണെന്നരീതിയിൽ ഓൺലൈൻ മാധ്യമങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ വാർത്ത നൽകിയിരുന്നു. ആട്ടിൻകുട്ടിയെ കൊന്നത് നായ്ക്കളാണെന്നും പുലിയോ മറ്റ് വന്യമൃഗങ്ങളോ അല്ലെന്നും ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫിസ്​ അധികൃതരും പൊലീസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.