കുണ്ടറ: കേരള കർഷക സംഘം കുണ്ടറ വില്ലേജ് സമ്മേളനം സംസ്ഥാന സമിതി അംഗം എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സജീന്ദ്രൻ അധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. വിൻസെന്‍റ് കർഷകരെ ആദരിച്ചു. വില്ലേജ് സെക്രട്ടറി പ്രഫ. മാത്യു വർഗീസ്, അനന്തു, അരവിന്ദാക്ഷൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. ക്ഷേമനിധി പെൻഷൻ വിതരണം പുനരാരംഭിക്കണം കൊല്ലം: ആറു മാസമായി മുടങ്ങിയ നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണം പുനരാരംഭിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 12ന് സെക്രട്ടേറിയേറ്റിനു മുന്നിൽ ധർണ നടത്തും. ജോസഫ് ജൂഡ് അധ്യക്ഷതവഹിച്ചു. സി.പി. ജോൺ, ടോമി മാത്യു, കെ.കെ. കൃഷ്ണൻ, അഡ്വ. ആനിസ്വീറ്റി, ഐ.എ. റപ്പായി, കെ.പി. കൃഷ്ണൻകുട്ടി, മാത്യു ജേക്കബ്, മലയിൻകീഴ് ശശികുമാർ, ഡൊമിനിക് കിഴക്കേമുറി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.