കൊല്ലം: ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽഫിക്കർ ഭൂട്ടോ ഒന്നാം ചരമവാർഷിക അനുസ്മരണവും കുടുംബസഹായ വിതരണവും നടത്തി. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ് അധ്യക്ഷതവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഡി.സി.സി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, കെ.പി.സി.സി സെക്രട്ടറിമാരായ സൂരജ് രവി, പി. ജർമിയാസ്, ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ അൻസർ അസീസ്, നാസറുദ്ദീൻ, ബിന്ദുകൃഷ്ണ, കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, ജോർജ് ഡി. കാട്ടിൽ, വടക്കേവിള ശശി, അബ്ദുൽ റഹുമാൻ, മരിയൻ, യഹിയ, റഷീദ് എന്നിവർ സംസാരിച്ചു. ജില്ല നേതൃയോഗം കൊല്ലം: ഓൾ കേരള ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഒ.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ.കെ. ഹഫീസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് വടക്കേവിള ശശി, വേണു പഞ്ചവടി, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, വിളയത്ത് രാധാകൃഷ്ണൻ, എസ്. സലാഹുദീൻ, ബി. ശങ്കരനാരായണപിള്ള, എസ്. ശിഹാബുദീൻ, മുനീർ ബാനു, റീനാ സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.