കടലില്‍ അകപ്പെട്ട ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു

ഓച്ചിറ: പത്ത് തൊഴിലാളികളുമായി കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു. അഴീക്കലില്‍നിന്ന്​ പോയ വടക്കേ തോപ്പിൽ എന്ന ബോട്ടാണ് പ്രൊപ്പലറില്‍ വല കുരുങ്ങി കഴിഞ്ഞ ദിവസം ഉച്ചയോടെ ഹരിപ്പാട് തെര്‍മല്‍ പ്ലാന്‍റിന് പടിഞ്ഞാറ് ഭാഗത്ത് ഒഴുക്കിൽപെട്ടത്​. ശക്തമായ കാറ്റുമൂലം മറ്റ് ബോട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്​ യു. ഉല്ലാസ് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടുകയായിരുന്നു. കൊച്ചിയില്‍നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡ് തകരാറിലായ ബോട്ടിനെ കെട്ടിവലിച്ച് ചൊവ്വാഴ്ച ഉച്ചയോടെ അഴീക്കലില്‍ എത്തിച്ചു. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി കരയിലെത്തി പാട്ടകുടിശ്ശിക അടച്ചില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ശാസ്താംകോട്ട: പാട്ടക്കുടിശ്ശിക അടക്കാത്തതിനെതുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ധനലക്ഷ്മി ബാങ്കിന്‍റെ കൊല്ലം മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടാണ് കലക്ടര്‍ മരവിപ്പിച്ചത്. ഇതോടെ ജില്ലയിലെ വിവിധ ഗ്രൂപ്പുകളിലെ ആയിരത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങി. കലക്ടറുടെ നീക്കത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനുള്ള ബോര്‍ഡ് തീരുമാനം ലോ ഓഫിസര്‍ അവഗണിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. കോളജ് നടത്താനായി ഭൂമി പാട്ടത്തിന് നല്‍കിയ ഇനത്തില്‍ 21 കോടി 53 ലക്ഷം രൂപ പാട്ടത്തുക അടയ്ക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. വര്‍ഷങ്ങളായുള്ള പാട്ടക്കുടിശ്ശിക ഉള്‍പ്പെടെയായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയെങ്കിലും തുക അടയ്ക്കാന്‍ ബോര്‍ഡ് തയാറായില്ല. നേരത്തേ പ്രതിവര്‍ഷം 5500 രൂപ മാത്രമായിരുന്നു പാട്ടത്തുക 2013വരെ ഈ തുക ദേവസ്വം ബോര്‍ഡ് അടച്ചിട്ടുണ്ട്. പിന്നീടത് ലീസ് വ്യവസ്ഥയിലേക്ക് മാറി. 2000വരെ കുത്തകപ്പാട്ട വ്യവസ്ഥയാണെന്നും അതിനുശേഷം ലീസ് ആണെന്നും പറയുന്നു. വസ്തു പതിച്ചുവാങ്ങാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡന്‍റായിരുന്നകാലത്ത് ശ്രമം നടന്നിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥക്ക്​ കാരണമെന്ന്​ ചൂണ്ടിക്കാണിക്ക​​പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.