പച്ചക്കറിത്തോട്ടം ഉദ്ഘാടനം

ഓയൂർ : 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുമായി ബന്ധപ്പെട്ട് വെളിയം പാലക്കോട് ഗവ.എൽ.പി സ്​കൂളിൽ വെളിയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബി. പ്രകാശ് നിർവഹിച്ചു. പ്രസിഡന്‍റ് ബിനു അധ്യക്ഷതവഹിച്ചു. സ്​കൂൾ ഹെഡ്മിസ്​ട്രസ്​ രാജലക്ഷ്മി, കൃഷി അസിസ്റ്റന്‍റ് അജയകുമാർ എന്നിവർ പങ്കെടുത്തു. കോഴി ഗ്രാമം പദ്ധതി കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന കോഴിഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പൊരീക്കലിൽ ബ്ലോക്ക് പ്രസിഡന്‍റ് കെ. ഹർഷകുമാർ നിർവഹിച്ചു. വൈസ്​ പ്രസിഡന്‍റ് ബെച്ചി ബി. മലയിൽ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എ. അജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. മോഹനൻ, ജെ.കെ. വിനോദിനി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് അംഗം എൻ. മോഹനൻ കുളക്കട ഡിവിഷനിലെ വിതരണോദ്ഘാടനം നിർവഹിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് കവിത ഗോപകുമാർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഠത്തിനാപ്പുഴ അജയൻ, സാലി റെജി, സന്ധ്യ എസ്​. നായർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. അഞ്ച് പേരടങ്ങിയ 21 ഗ്രൂപ്പുകൾക്ക് 250 വീതം 5250 അത്യുൽപാദനശേഷിയുള്ള ബി.വി 380 കോഴികളെയാണ് നൽകുന്നത്. ഇതുവഴി 105 വനിതകൾക്ക് സ്വയം തൊഴിലും പ്രതിമാസം 1.6 ലക്ഷം കോഴിമുട്ട ഉൽപാദനവുമാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.