ശാസ്താംകോട്ട: 20 വർഷമായി കുന്നത്തൂരിന്‍റെ എം.എൽ.എ ആയിരുന്നിട്ടും പ്രാഥമിക വികസനം പോലും നടത്താൻ കഴിവില്ലാത്ത ആളാണ് കോവൂർ കുഞ്ഞുമോനെന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾ പോലും വിലയിരുത്തിയ സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷതവഹിച്ചു. കെ. കൃഷ്ണൻകുട്ടി നായർ, ഇടവനശ്ശേരി സുരേന്ദ്രൻ, വൈ. ഷാജഹാൻ, തോപ്പിൽ ജമാലുദീൻ, പി.കെ. രവി, തൃദീപ്കുമാർ, ബിജു മൈനാഗപ്പള്ളി, പ്രകാശ് മൈനാഗപ്പള്ളി, വിജയദേവൻപിള്ള, തുണ്ടിൽ നിസാർ, കാരാളി വൈ.എ സമദ്, പഴവറ സന്തോഷ്, ബിജു രാജൻ, മുഹമ്മദ് ഖുറേഷി, ടി.എ. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. പോഷകബാല്യം പദ്ധതി ശാസ്താംകോട്ട: പോരുവഴി ഗ്രാമപഞ്ചായത്ത് മയ്യത്തുങ്കര അംഗൻവാടി നമ്പർ 34ലെ പോഷക ബാല്യം പദ്ധതിയുടെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീറാബീവി നിർവഹിച്ചു. അംഗൻവാടി വികസനസമിതി അംഗം അർത്തിയിൽ അൻസാരി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ അംഗം നസീമബീവി, ചക്കുവള്ളി നസീർ, മോനമ്മ , ജാസ്മി, റസീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.