കൊട്ടാരക്കര: ഇഞ്ചക്കാട് മഴയിൽ വീട് പൂർണമായും തകർന്നു. ഇഞ്ചക്കാട് കളീലുവിള മേലതിൽ വീട്ടിൽ ഏലിയ (88) യുടെ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. മൺകട്ട കൊണ്ട് നിർമിച്ച വീടിന്‍റെ മുകളിലെ ഷീറ്റും മറ്റും ഇടിഞ്ഞ് വീഴുകയായിരുന്നു. ഭിത്തികളും തകർന്നു. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കെടുതിയിൽ രണ്ട് വീടുകൾ ഭാഗികമായി നശിച്ചു. കുറുമ്പാലൂർ വല്ലം രാജുഭവനിൽ രാജു, ആനക്കോട്ടൂർ കണ്ണങ്കര ഭാഗം രാജേഷ് ഭവനിൽ ശാന്തമ്മ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. രാജുവിന്‍റെ വീടിന്‍റെ മേൽക്കൂര വീട്ടിനുള്ളിലേക്ക് തകർന്നുവീണു. ഷീറ്റിട്ട മേൽക്കൂരയായിരുന്നു. ശാന്തമ്മയുടെ വീടിന്‍റെ അടുക്കള ഭാഗമാണ് നിലം പൊത്തിയത്. മേൽക്കൂരക്കും തകരാറുണ്ടായി. കർഷകരെ അനുമോദിക്കും അഞ്ചൽ: അഞ്ചൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിലെ കർഷകരെ അനുമോദിക്കും. അപേക്ഷകൾ ഈ മാസം അഞ്ചിന് മുമ്പായി അഞ്ചൽ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.