ദേശീയ ഗാനാലാപന മത്സരം

കൊല്ലം: യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ദേശീയ ഗാനാലാപന മത്സരവും ദേശഭക്തി ഗാനാലാപന മത്സരവും നടത്തും. 14ന് രാവിലെ 9.30ന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. സംസ്ഥാന വൈസ് പ്രസിഡന്‍റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് നേടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി എസ്. സുവർണകുമാർ, ജില്ല വൈസ് പ്രസിഡന്‍റ് ഒ.ബി. രാജേഷ്, ലീലാകൃഷ്ണൻ, ഗോപൻ കുറ്റിച്ചിറ, എസ്. ശ്രീഷ്​കുമാർ, സുനിൽ പരവൂർ എന്നിവർ സംസാരിച്ചു. രജിസ്ട്രേഷന് 8590403863, 9447206542.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.