മരക്കാപ്പ് കടപ്പുറത്ത് തിരയിൽപെട്ട വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തിയവർ

തിരയിൽപെട്ട വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി

നീ​ലേ​ശ്വ​രം: മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​ തിരയിൽപെട്ട വി​നോ​ദ​സ​ഞ്ചാ​രി​യെ നാ​ട്ടു​കാ​രാ​യ നാ​ലു യു​വാ​ക്ക​ൾ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ യൂ​സ​ഫ് മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്തെ മ​ല​ബാ​ർ റി​സോ​ർ​ട്ടി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​​​​​​​​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി വി​നോ​ദ​സ​ഞ്ചാ​രി മു​ങ്ങി​ത്താ​ഴ​വേ ലൈ​ഫ്ബോ​യി​ൽ ക​യ​ർ കെ​ട്ടി​യാ​ണ് യു​വാ​ക്ക​ൾ മ​ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മ​ര​ക്കാ​പ്പ് ക​ട​പ്പു​റ​ത്തെ ര​ജ്ഞു​രാ​ജ് (21), അ​ഭി​ന​വ് മു​ര​ളി (18), സ​ച്ചി​ൻ മ​ധു (18), രാ​ഹു​ൽ​രാ​ജ് (24) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​വി. പ​വി​ത്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു. ഓ​ഫി​സ​ർ​മാ​രാ​യ രാ​ജ​ൻ തൈ​വ​ള​പ്പ്, പി.​ആ​ർ. അ​ന​ന്ദു, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ പി.​പി. പ്ര​ദീ​പ് കു​മാ​ർ, എ​ച്ച്. അ​രു​ൺ കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​ബാ​ബു എ​ന്നി​വ​ർ യു​വാ​ക്ക​ളെ അ​നു​മോ​ദി​ച്ചു. 

Tags:    
News Summary - tourist rescued from tides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.