അങ്കക്കളരി പാറപ്പുറത്ത് തള്ളിയ മാലിന്യം തിരിച്ച് ലോറിയിൽ കയറ്റുന്നു
നീലേശ്വരം: ഇരുട്ടിന്റെ മറവിൽ പാറപ്പുറത്ത് തള്ളിയ മാലിന്യം നാട്ടുകാർ ഇടപെട്ട് അതേ വ്യക്തിയെ കൊണ്ട് തിരിച്ചെടുപ്പിച്ചു. നീലേശ്വരം നഗരസഭയും മടിക്കൈ പഞ്ചായത്തും അതിർത്തിപങ്കിടുന്ന അങ്കക്കളരി പാറപ്പുറത്താണ് നൂറുകണക്കിന് ചാക്കുകെട്ടുകളിലാക്കി മാലിന്യം പാറപ്പുറത്ത് തള്ളിയത്. ബുധനാഴ്ച അർധരാത്രി തെക്കൻബങ്കളത്തെ വ്യക്തിയാണ് പിക്അപ് വാനിൽ മാലിന്യം പാറപ്പുറത്ത് തള്ളിയത്.
വ്യാഴാഴ്ച പകൽ സമയത്താണ് അങ്കക്കളരിയിലെ നാട്ടുകാരുടെ ശ്രദ്ധയിൽ ഇത് കാണുന്നത്. മാലിന്യം കൊണ്ടുവന്ന വാഹനം തകരാറിലായതിനെ തുടർന്ന് കൊണ്ടുപോകാൻ കഴിയാത്താണ് നാട്ടുകാർക്ക് ഉടമയെ കണ്ടെത്താൻ സഹായകമായത്.
ഇതിനിടെ നാട്ടുകാർ നീലേശ്വരം നഗരസഭ, പൊലീസ്, മടിക്കൈ പഞ്ചായത്ത് വാർഡ് മെംബർ എന്നിവരെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മാലിന്യം തള്ളിയ വ്യക്തിയുടെ വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാൻ തയാറാകാത്തതിൽ ശ്രമത്തിൽനിന്ന് പിന്മാറേണ്ടിവന്നു. വെള്ളിയാഴ്ച വീണ്ടും പൊലീസും നഗരസഭ അധികൃതരുമിടപെട്ട് ശക്തമായ മുന്നറിയിപ്പ് ഈ വ്യക്തിക്ക് നൽകി. തുടർന്ന് വെള്ളിയാഴ്ച രാവിലെ നാട്ടുകാരുടെ സാന്നിധ്യത്തിൽ തള്ളിയ മാലിന്യച്ചാക്കുകളെല്ലാം ലോറിയിൽ കയറ്റിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.