കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ ര​ഞ്ജീ​വ​ൻ നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ

ക​ട​ന്ന​ലാ​ക്ര​മ​ണം മ​ൺ​പാ​ത്ര വി​ൽ​പ​ന​ക്കാ​രി​യെ ര​ക്ഷി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ

നീ​ലേ​ശ്വ​രം: ക​ട​ന്ന​ല്‍ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് മ​ണ്‍പാ​ത്ര​വി​ല്‍പ​ന​ക്കാ​രി​യാ​യ സ്ത്രീ​യെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡ്രൈ​വ​ര്‍ ബ​സ് നി​ര്‍ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ് ഡ്രൈ​വ​ർ​ക്കും പ​രി​ക്കു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ നീ​ലേ​ശ്വ​രം ക​ണി​ച്ചി​റ​യി​ലെ കെ. ​ര​ഞ്ജീ​വ​നാ​ണ് (49) ക​ട​ന്ന​ലാ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് എ​രി​ക്കു​ള​ത്തെ ക​സ്തൂ​രി​ക്ക് ര​ക്ഷ​ക​നാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ചെ​റു​വ​ത്തൂ​ര്‍- ക​യ്യൂ​ര്‍വ​ഴി നീ​ലേ​ശ്വ​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ക​യ്യൂ​ര്‍ അ​ര​യാ​ക്ക​ട​വ് പാ​ല​ത്തി​ല്‍വെ​ച്ച് കു​ട്ട​യി​ൽ മ​ൺ​ക​ല​വു​മാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ക​സ്തൂ​രി​യെ ക​ട​ന്ന​ല്‍ കു​ത്തു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. ബ​സ് കു​റേ​ദൂ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​രാ​ക്കി ബ​സ് നി​ര്‍ത്തി​യ​ശേ​ഷം ര​ഞ്ജീ​വ​ൻ ഓ​ടി​വ​ന്ന് ക​സ്തൂ​രി​യെ ദേ​ഹ​ത്ത് ഷാ​ൾ പു​ത​ച്ച് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യാ​ണ് ര​ഞ്ജീ​വ​നും ക​ട​ന്ന​ൽ കു​ത്തേ​റ്റ​ത്. പി​ന്നീ​ട് ബ​സ് നീ​ലേ​ശ്വ​രം സ്റ്റാ​ൻ​ഡി​ലെ​ത്തി​ച്ച് ക​സ്തൂ​രി​യെ ക​യ്യൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​വേ​ശി​പ്പി​ച്ചു. മു​ഖ​ത്തും കൈ​ക്കും കു​ത്തേ​റ്റ ബ​സ് ഡ്രൈ​വ​ർ ര​ഞ്ജീ​വ​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ട് നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ന്ന​ൽ കു​ത്തേ​റ്റ് സ്ത്രീ ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ കൈ​നീ​ട്ടി​യെ​ങ്കി​ലും ആ​രും വാ​ഹ​നം നി​ർ​ത്താ​ത്ത​തി​നാ​ലാ​ണ് താ​ൻ ബ​സ് നി​ർ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് ര​ഞ്ജീ​വ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - KSRTC driver saves pottery vendor from attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.