നീ​ലേ​ശ്വ​ര​ത്ത് ജ​ന​കീ​യ സ​മ​ര​സ​മി​തി പ​ന്ത​ലി​ൽ ഒ​രു​ക്കി​യ അ​തി​ജീ​വ​ന​ത്തി​ന്റെ പ്ര​തി​ഷേ​ധ​ക്ക​ണി


സ​മ​ര​പ്പ​ന്ത​ലി​ൽ അ​തി​ജീ​വ​ന​ത്തി​ന്റെ വി​ഷു​ക്ക​ണി​യൊ​രു​ക്കി

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​ത്തെ വി​ഭ​ജി​ച്ച് നി​ർ​മി​ച്ച മ​ണ്ണു​യ​ർ​ത്തി​യു​ള്ള റോ​ഡി​ന് പ​ക​രം തൂ​ണു​ക​ളി​ലൂ​ന്നി​യ ആ​കാ​ശ​പാ​ത വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​രം 26ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. വി​ഷു​ദി​ന​ത്തി​ൽ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ അ​തി​ജീ​വ​ന​ത്തി​ന്റെ ക​ണി​യൊ​രു​ക്കി വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ച്ചു.

ന​ഗ​ര​ത്തി​ന്റെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യെ​യും വ്യാ​പാ​ര മേ​ഖ​ല​യെ​യും ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​രു​ടെ ക​ണ്ണു​തു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ന്ന​പ്പൂ​ക്ക​ളും ഫ​ല​വ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മ​ര​വേ​ദി​യി​ൽ ക​ണി​യൊ​രു​ക്കി​യ​ത്. മ​ൺ​തി​ട്ട കെ​ട്ടി പാ​ത ഉ​യ​ർ​ത്തു​ന്ന​ത് നീ​ലേ​ശ്വ​രം ന​ഗ​ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തെ​യും സു​ര​ക്ഷ​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു​മാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ നീ​ലേ​ശ്വ​രം പു​ഴ വ​രെ തൂ​ണു​ക​ളി​ലൂ​ന്നി​യ ആ​കാ​ശ​പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ന്റെ ഭാ​വി​യെ ക​രു​തി​യു​ള്ള ഈ ​ന്യാ​യ​മാ​യ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

വി​ഷു​ദി​ന​ത്തി​ലും ത​ള​രാ​ത്ത വീ​ര്യ​ത്തോ​ടെ സ​മ​ര​പ്പ​ന്ത​ലി​ൽ സ​ജീ​വ​മാ​യ നാ​ട്ടു​കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് കോ​ൺ​വെൻറ് ജ​ങ്ഷ​നി​ൽ​നി​ന്ന് സ​മ​ര​പ്പ​ന്ത​ൽ വ​രെ പ്ര​തി​ഷേ​ധ ജ്വാ​ല​യു​യ​ർ​ത്തി വേ​റി​ട്ട സ​മ​രം ന​ട​ത്തി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ശ്രീ​നാ​ഥ് ര​വി, ക​ൺ​വീ​ന​ർ ഡി. ​രാ​ജ​ൻ, സാ​ദി​ക്ക് ഹാ​ജി കോ​ട്ട​പ്പു​റം എ​ന്നി​വ​രാ​ണ് അ​നി​ശ്ചി​ത​കാ​ല ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - A thread of wishes for survival was gathered at the Samarapanthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.