യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നിലേക്ക്​

നടത്തിയ മാ​ർ​ച്ച് ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ.​ ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും മ​ർ​ദി​​ച്ചെന്ന്​; യൂ​ത്ത് കോ​ൺ​ഗ്ര​സ് ​മാർച്ചിൽ പ്രതിഷേധമഴ

കാ​സ​ർ​കോ​ട്: ക​ല്യോ​ട്ട് ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സ് ഡ​യ​റി സി.​ബി.​ഐ​ക്ക്​ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പൊ​ലീ​സ് മ​ർ​ദി​ച്ചു എ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​സ​ർ​കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി.

പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി സ്​​റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പൊ​ലീ​സ് ത​ട​ഞ്ഞു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ജ​യിം​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​ത്യു ബ​ദി​യ​ടു​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​ഖാ​ലി​ദ്, കെ.​ടി. സു​ഭാ​ഷ് നാ​രാ​യ​ണ​ൻ, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, വി​നോ​ദ് കു​മാ​ർ കെ.​കെ. പു​റം, ദീ​പ​ക് യാ​ദ​വ്, മ​ഹ്മൂ​ദ് വ​ട്ട​യ​ക്കാ​ട്, മു​നീ​ർ ബാ​ങ്കോ​ട്, ഓം ​കൃ​ഷ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​ദു​മ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പാ​ല​ക്കു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​ചേ​ർ​ന്നു. കെ.​പി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ഷ് പെ​രി​യ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ഗീ​താ​കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് മൗ​വ്വ​ൽ, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, സ്വ​രാ​ജ് കാ​ന​ത്തൂ​ർ, ഉ​നൈ​സ് ബേ​ഡ​കം, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ത്യ​ൻ പൂ​ച്ച​ക്കാ​ട്, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, അ​ൻ​വ​ർ മാ​ങ്ങാ​ട്, വി. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ. ബാ​ബു​രാ​ജ്, പ്ര​മോ​ദ് പെ​രി​യ, തി​ല​ക രാ​ജ​ൻ മാ​ങ്ങാ​ട്, എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ക​ട​ന​ത്തി​ന് വ​സ​ന്ത​ൻ പ​ടു​പ്പ്, ര​തീ​ഷ് കാ​ട്ടു​മാ​ടം, മാ​ർ​ട്ടി​ൻ അ​ബ്ര​ഹം, നി​ധി​ൻ രാ​ജ്, രാ​കേ​ഷ് ക​രി​ച്ചേ​രി, ഷി​ബി​ൻ ബ​ന്ത​ടു​ക്ക, ജ​ന​ർ​ദ​ന​ൻ ക​ല്യോ​ട്ട്, മ​ഹേ​ഷ് ക​ല്യോ​ട്ട്, എം. ​രാ​ജീ​വ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ് നാ​ല​ക്ക​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നീ​ലേ​ശ്വ​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ കെ.​വി. ശ​ശി​ധ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​രാ​മ​ച​ന്ദ്ര​ൻ, ടി.​വി. സൂ​ര​ജ്, ജോ​ബി​ൻ​ബാ​ബു ചി​റ്റാ​രി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഷോ​ണി കെ. ​തോ​മ​സ്, രാ​ജേ​ഷ് ത​മ്പാ​ൻ, ഷു​ഹൈ​ബ് തൃ​ക്ക​രി​പ്പൂ​ർ, ന​വ​നീ​ത് ച​ന്ദ്ര​ൻ, ഇ.​ഷ​ജീ​ർ, സ​ജീ​ഷ് കൈ​ത​ക്കാ​ട്, ശി​വ​ൻ അ​ര​വ​ത്ത്, സോ​ജി തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

കോ​ൺ​െ​വ​ൻ​റ്​ ജ​ങ്​​ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് സ്​​റ്റേ​ഷ​ൻ ഗേ​റ്റി​ന് മു​ന്നി​ൽ ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത്​ പൊ​ലീ​സ് ത​ട​ഞ്ഞു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ.​ഫൈ​സ​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ കെ.​വി.​ശ​ശി​കു​മാ​ർ ,മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഇ.​ഷ​ജീ​ർ, ശി​വ​പ്ര​സാ​ദ്, രാ​ജേ​ഷ് ത​മ്പാ​ൻ, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, ടി.​വി. സൂ​ര​ജ്, എ​ന്നി​വ​രു​ൾ​പ്പെ​ടെ 40 പേ​ർ​ക്കെ​തി​രെ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

18 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമുള്‍പ്പെടെ 18 പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി. സുരേഷ്, പി.കെ. ഫൈസല്‍, ബാലകൃഷ്്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍ തുടങ്ങിയവർക്കെതിരെയാണ് കേസ്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് സംഘര്‍മുണ്ടായത്. പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.