ആർ.ടി.പി.സി.ആറിനായി വോ​​െട്ടണ്ണൽ ഉദ്യോഗസ്​ഥരുടെ പരക്കംപാച്ചിൽ

കാസർകോട്​: മേയ്​ രണ്ടിന്​ നടക്കുന്ന വോ​െട്ടണ്ണലിൽ പ​െങ്കടുക്കുന്ന ഉദ്യോഗസ്​ഥർ ആർ.ടി.പി.സി.ആർ ടെസ്​റ്റിനായി പരക്കംപായുന്നു. ഏപ്രിൽ 29നോ 30നോ ടെസ്​റ്റ്​ നടത്താനാണ്​ നിർദേശം ലഭിച്ചത്​. ഇതിന്​ കഴിയാത്തവർ മേയ്​ ഒന്നിന്​ ആൻറിജൻ ടെസ്​റ്റ്​ നടത്തണം. രണ്ട് ഡോസ്​ വാക്​സിൻ സ്വീകരിക്കാത്തവർക്കാണ്​ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാക്കിയത്​. ഇതോടെ, ടെസ്​റ്റ്​ നടത്തുന്ന കേന്ദ്രങ്ങളിലേക്ക്​ ഒാടുകയാണ്​ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്​ഥരും അധ്യാപകരും.

കൗണ്ടിങ്​ സൂപ്പർവൈസർ, ​ൈമക്രോ ഒബ്​സർവർ തുടങ്ങി ഒ​േട്ടറെ പേരെയാണ്​ ഡ്യൂട്ടിക്കായി നിയോഗിച്ചത്​. അതത്​ ജില്ലകളിൽ ആർ.ടി.പി.സി.ആർ എടുക്കേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി കലക്​ടറുടെ സർക്കുലറുണ്ടെങ്കിലും എല്ലായിടത്തും വൻ തിരക്കാണ്​. ചില കേന്ദ്രങ്ങളിലെത്തുന്ന ഉദ്യോഗസ്​ഥരെ മെഡിക്കൽ സംഘം തിരിച്ചയച്ച സംഭവവുമുണ്ടായി. ഡ്യൂട്ടിയുള്ള നിയോജക മണ്ഡലത്തിൽ പോയി ടെസ്​റ്റ്​ നടത്തണമെന്ന്​ പറഞ്ഞാണ്​ തിരിച്ചയക്കൽ​.

എന്നാൽ, ഏത്​ മണ്ഡലത്തിലാണ്​ ഡ്യൂട്ടിയെന്ന്​ 30നാണ്​ അറിയിപ്പ്​ ലഭിച്ചത്​. ദൂരദിക്കിലുള്ളവർ തൊട്ടടുത്ത കേന്ദ്രത്തിൽ ടെസ്​റ്റ്​ നടത്തരുതെന്ന്​ നിർദേശമില്ലെന്നു പറഞ്ഞിട്ടും മെഡിക്കൽ സംഘം അംഗീകരിക്കുന്നില്ല. ബന്ധപ്പെട്ട റി​േട്ടണിങ്​ ഒാഫിസർ ഇടപെട്ടാണ്​ ഒടുവിൽ ഉദ്യോഗസ്​ഥർക്ക്​ തൊട്ടടുത്ത കേന്ദ്രങ്ങളിൽ ടെസ്​റ്റ്​ സൗകര്യ​ം ഉറപ്പാക്കിയത്​.

ആർ.ടി.പി.സി.ആർ ടെസ്​റ്റി​െൻറ റിസൽട്ട്​ എന്നു കിട്ടുമെന്നതിലാണ്​ ഉദ്യോഗസ്​ഥരുടെ ആശങ്ക. നിലവിൽ റിസൽട്ട്​ കിട്ടാൻ നാലോ അഞ്ചോ ദിവസമെങ്കിലും കാത്തിരിക്കേണ്ട സ്​ഥിതിയാണ്​. വോ​െട്ടണ്ണൽ കണക്കിലെടുത്ത്​ നേരത്തേ ടെസ്​റ്റ്​ ഫലം കിട്ടുമെന്നാണ്​ ഉദ്യോഗസ്​ഥരുടെ പ്രതീക്ഷ.

Tags:    
News Summary - vote counting staffs running for RTPCR Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.