സ്നേഹക്കത്തുകളുമായി കുട്ടികൾ
ചെറുവത്തൂർ: അപ്രതീക്ഷിതമായി കോവിഡ് പടർന്നുപിടിക്കുകയും സ്കൂളുകൾ അടച്ചിടുകയുംചെയ്ത കാലം. യാത്രപറയാൻപോലും പറ്റാതെ പിരിഞ്ഞുപോകേണ്ടിവന്ന അന്നത്തെ നാലാം ക്ലാസുകാരാണ് ഇന്നത്തെ പത്താം ക്ലാസുകാർ. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങുമ്പോൾ ചന്തേരയിലെ പഴയ നാലാം ക്ലാസുകാരെ തേടി അപ്രതീക്ഷിതമായി തപാലിൽ ആശംസ കാർഡുകളെത്തി.
ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കെല്ലാം സർപ്രൈസായി എസ്.എസ്.എൽ.സി വിജയാശംസകൾ നേർന്ന് ആശംസക്കത്തുകൾ അയച്ചത്. സ്കൂൾ വാർഷികാഘോഷത്തിന് തയാറെടുപ്പുകൾ പൂർത്തിയാക്കി കുട്ടികൾക്കുള്ള യാത്രയയപ്പ് തീയതിയും നിശ്ചയിച്ച സമയമാണ് 2019-20 അധ്യയനവർഷത്തിൽ കോവിഡ് പടരുന്നതും സ്കൂളുകൾ അടക്കുന്നതും. അടുത്ത അധ്യയനവർഷവും സ്കൂൾ തുറന്നില്ല.
പഠിച്ചിറങ്ങി പോകുന്നതോടെ അവസാനിക്കാതെ വിദ്യാലയവും സമൂഹവും തമ്മിലുള്ള ആത്മബന്ധം എന്നും നിലനിർത്തുന്നതിന്റെ കൂടി ഭാഗമായാണ് സ്നേഹക്കത്തുകൾ അയച്ചതെന്ന് അന്നത്തെ ക്ലാസ് അധ്യാപകരായിരുന്ന വിനയൻ പിലിക്കോട്, ടി. റജീന എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.