മഞ്ചേശ്വരം ദുര്‍ഗിപ്പള്ളത്ത് നിര്‍മാണം പൂര്‍ത്തിയായ തുളുഭവന്‍

തുളു സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി

കാസര്‍കോട്: ജില്ലയിലെ ഭാഷാന്യൂനപക്ഷമായ തുളു ജനവിഭാഗത്തി​െൻറ കലാസാംസ്‌കാരിക സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കാന്‍ മഞ്ചേശ്വരത്ത് സാംസ്‌കാരിക കേന്ദ്രം തയാറായി. വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിച്ചു പരിപോഷിപ്പിക്കുകയെന്ന ഒരു വിഭാഗത്തി​െൻറ കാലങ്ങളായുള്ള അഭിലാഷമാണ് സംസ്​ഥാന സര്‍ക്കാറി​െൻറ പിന്തുണയോടെ യാഥാർഥ്യമാവുന്നത്.

ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യൂ വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്ത സാംസ്‌കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാറി​െൻറ 1000 ദിനാഘോഷത്തി​െൻറ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തീയതി മാറ്റിവെക്കുകയായിരുന്നെന്ന് കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയാന്‍ പറഞ്ഞു.

ഉദ്ഘാടനം മൂന്നിന്​

കാസർകോട്​: തുളുഭവന്‍ ഉദ്ഘാടനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ സെപ്​റ്റംബര്‍ മൂന്നിന് രാവിലെ 11.30ന് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.