ബ്ലാക്ക് ഫംഗസ് സംശയം; രോഗിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: ജില്ലയിലാദ്യമായി ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളുള്ളയാളെ ജില്ല ആശുപത്രിയിൽനിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രമേഹമടക്കം വാർധക്യ സഹജ രോഗങ്ങളുള്ളയാളായതുകൊണ്ടാണ് പരിയാരത്തേക്ക് മാറ്റിയത്. രണ്ടു ദിവസം കഴിഞ്ഞാൽ റിപ്പോർട്ട് ലഭിക്കും. അതിനു ശേഷം മാത്രമേ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.

കോവിഡ് സുഖം പ്രാപിക്കുന്നവർ, പ്രമേഹരോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഈ ഫംഗസ് എളുപ്പം പ്രവേശിക്കുമെന്ന് കോവിഡ് സെൽ ജില്ല ഓഫിസർ ഡോ. കെ. മനോജ് മാധ്യമത്തോട് പറഞ്ഞു. പ്രമേഹം നിയന്ത്രണവിധേയമാകാത്തവർ, സ്​റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി കുറഞ്ഞവർ, ഡയാലിസിസിന് വിധേയരാകുന്നവർ, അർബുദത്തിനെതിരെയുള്ള മരുന്ന് കഴിക്കുന്നവർ, കൂടുതൽ കാലം അത്യാഹിത വിഭാഗത്തിലും ആശുപത്രിയിലും കഴിഞ്ഞവർ, മറ്റു രോഗങ്ങളുള്ളവർ, ഗുരുതരമായ പൂപ്പൽബാധക്ക് ചികിത്സ തേടുന്നവർ തുടങ്ങിവർക്ക് ബ്ലാക്ക് ഫംഗസ് പടരാൻ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - suspect black fungus case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.