പെരിയയിലൊഴികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്​ലിം ലീഗ്

കാസർകോട്: നാളുകൾ നീണ്ട ചർച്ചകൾക്കുശേഷം ജില്ല പഞ്ചായത്ത് സ്​ഥാനാർഥികളെ മുസ്​ലിം ലീഗ് പ്രഖ്യാപിച്ചു. 17 ഡിവിഷനുകളിൽ സീറ്റു വിഭജന തീരുമാനപ്രകാരം എട്ടിടങ്ങളിലാണ് മുസ്​ലിം ലീഗ് മത്സരിക്കുക. ഇതിൽ പെരിയയിലൊഴികെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പെരിയയിൽ അവസാനഘട്ട പരിശോധന കഴിഞ്ഞ് ഉടൻ പ്രഖ്യാപിക്കുമെന്ന് പാർലമെൻററി ബോർഡ് അംഗങ്ങളായ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഞ്ചേശ്വരം ഡിവിഷനിൽ റഹ്​മാൻ ഗോൾഡനാണ് സ്ഥാനാർഥി. കുമ്പള -ജമീല സിദ്ദീഖ് ദണ്ഡഗോളി, സിവിൽ സ്​റ്റേഷൻ -ജസീമ ജാസ്മിൻ കബീർ ചെർക്കള, ചെങ്കള -ടി.ഡി. കബീർ, എടനീർ -ഷാഹിന സലീം, ദേലമ്പാടി -പി.ബി. ഷഫീഖ്, ചെറുവത്തൂർ-ടി.സി.എ. റഹ്മാൻ എന്നിവരും ജനവിധി തേടും. ഒരാളൊഴികെ യുവാക്കളും ബിരുദധാരികളുമാണ് സ്​ഥാനാർഥികളെന്നും ഇത് ശുഭസൂചകമാണെന്നും നേതാക്കൾ വ്യക്​തമാക്കി. എൽ.ഡി.എഫിേനാടുള്ള ജനങ്ങളുടെ പ്രതിഷേധവും യു.ഡി.എഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ വികസനവും വോട്ടായി മാറും. നേരത്തേ മത്സരിച്ച സീറ്റുകളിൽ മാത്രമാണ് ഇത്തവണയും മുസ്​ലിംലീഗ് മത്സരിക്കുന്നത്. വിമതരായി ആരെങ്കിലും മത്സരിച്ചാൽ അവർ പാർട്ടിക്കു പുറത്തായിരിക്കുമെന്നും പിന്നീട് ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നുമാണ് സംസ്​ഥാന നേതൃത്വത്തിെൻറ തീരുമാനമെന്നും ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു. ഭരണപരമായ വീഴ്ചകൾ തന്നെ ധാരാളമുള്ള ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.സി. ഖമറുദ്ദീൻ വിഷയം ഉന്നയിക്കാനാവില്ലെന്നും നേതാക്കൾ പ്രതികരിച്ചു. ജില്ല പാർലമെൻററി ബോർഡ് അംഗങ്ങളായ സി.കെ. സുബൈർ, ടി.ഇ. അബ്​ദുല്ല, എ. അബ്​ദുറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

പെരിയയി​​െല പൊതുസ്വതന്ത്രയാര്​ ​?

കാസർകോട്: ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരിയയിലൊഴികെ മുസ്​ലിംലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം മുറുകും.

സി.പി.എം നേതാവ് ഡോ. വി.പി.പി. മുസ്തഫയാണ് പെരിയയിൽ കഴിഞ്ഞ തവണ ജയിച്ചത്. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കല്യോട്ട് ഉൾപ്പെടുന്ന പെരിയ ഡിവിഷനിൽ 22കാരി ബി.എച്ച്‌. ഫാത്തിമത്ത്‌ ഷംനയെ അങ്കത്തിനിറക്കി തങ്ങളുടെ ഉറച്ച സീറ്റുകളിലൊന്നായ പെരിയ നിലനിർത്താനാണ് സി.പി.എമ്മിെൻറ നീക്കം. ഇതോടെയാണ് മുസ്​ലിംലീഗ് പൊതുസ്വതന്ത്രയെ നിർത്താൻ ആലോചിക്കുന്നതത്രെ.

കൊലപാതക രാഷ്​ട്രീയത്തിനെതിരെ ജനം വിധിയെഴുതിയാൽ ഡിവിഷൻ കൂടെ പോരുമെന്നും മുസ്​ലിംലീഗ് കണക്കുകൂട്ടുന്നു.

ശേഷിക്കുന്ന എട്ടു ഡിവിഷനുകളിൽ കോൺഗ്രസും ഒരു ഡിവിഷനിൽ സി.എം.പിയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ െവള്ളിയാഴ്ച തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.മുസ്​ലിംലീഗ് പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ ഭരണരംഗത്ത് പരിചയമുള്ള ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ ടി.ഡി. കബീർ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മുൻ എം.എൽ.എ അന്തരിച്ച പി.ബി. അബ്​ദുറസാഖിെൻറ മകൻ പി.ബി. ഷഫീഖും ഇത്തവണ ദേലമ്പാടിയിൽനിന്ന് ജനവിധി തേടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.