ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലന പരിപാടി ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്യുന്നു

കൊറഗ ഊരില്‍ ഇനി മത്സ്യക്കൊയ്ത്ത്

കാസർകോട്​: കുടുംബശ്രീ ജില്ല മിഷന്‍ കൊറഗ സ്പെഷല്‍ പ്രോജക്ടി​െൻറ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു.

പരമ്പരാഗത തൊഴിലില്‍നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊറഗ വിഭാഗക്കാരെ കൊണ്ടുവരുക, ഊരുകളില്‍ മത്സ്യലഭ്യതയും ഉപജീവന മാർഗവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷല്‍ പ്രോജക്ടിന് കീഴില്‍ മീന്‍ വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. നിലവില്‍ കൊറഗ വിഭാഗത്തി​െൻറ ഉന്നമനത്തിനായി കുടുംബശ്രീ ജില്ലാ മിഷന്‍ വിവിധ പരിപാടികള്‍ നടപ്പാക്കി വരുന്നുണ്ട്.

പരിശീലന പരിപാടി പൈവളികെ പഞ്ചായത്ത് പ്രസിഡൻറ്​ ഭാരതി ജെ. ഷെട്ടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. പരിപാടിയില്‍ പഞ്ചായത്ത് മെംബര്‍ സുജാത ബി. റൈ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡെവലപ്മെൻറ്​ ആൻഡ്​ ജെൻറര്‍ എ.ഡി.എം സി. പ്രകാശന്‍ പാലായി സംസാരിച്ചു.

ഫിഷറീസ് പ്രമോട്ടര്‍ രമേശന്‍, മത്സ്യസംരംഭകന്‍ അബ്​ദുല്‍ റസാഖ് എന്നിവര്‍ ക്ലാസെടുത്തു. രേഖ സ്വാഗതവും ബി. ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.