കോവിഡ് ബോധവത്കരണ ഹ്രസ്വ ചിത്രം ‘കരുതൽ’ സ്വിച്ച് ഓൺ കർമം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിക്കുന്നു

'കരുതൽ' ഹ്രസ്വ ചിത്രം ചിത്രീകരണം തുടങ്ങി

കാസർകോട്: കോവിഡ് ബോധവത്കരണത്തി​െൻറ ഭാഗമായി കരുതൽ എന്ന ഹ്രസ്വ ചിത്രത്തി​െൻറ ചിത്രീകരണം തുടങ്ങി. ഫരിസ്ത ക്രിയേഷൻസി​െൻറ ബാനറിൽ ടീം ബഹറൈൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആരോഗ്യ പ്രവർത്തകരും ചെങ്കള പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാരുമാണ് ചിത്രത്തി​െൻറ അണിയറ പ്രവർത്തകർ.

അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തി​െൻറ സ്വിച്ച് ഓൺ കർമം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു. കുഞ്ഞു മനസ്സി​െൻറ കരുതലാണ് ചിത്രത്തി​െൻറ പ്രമേയം. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത് കുട്ടികളാണ്. ദി എൻഡ് ഓഫ് റിമൈൻഡർ എന്ന കോവിഡ് ചിത്രത്തി​െൻറ വിജയത്തിനു ശേഷമാണ് ഫരിസ്ത ക്രിയേഷൻ കരുതൽ എന്ന ചിത്രം കോവിഡ് ബോധവത്കരണത്തിന് വേണ്ടി ഒരുക്കുന്നത്.സ്വിച്ച് ഓൺ കർമത്തിൽ കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫ്, ഷാഫി ചൂരിപ്പള്ളം, ചെങ്കള ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. രാജേഷ്, മസൂദ് ബോവിക്കാനം, ഷാഫി പൈക്ക എന്നിവർ സംബന്ധിച്ചു.

ബി.സി. കുമാരനാണ് സംവിധാനം. കാമറ: ഷാഫി പൈക്ക. മസൂദ് ബോവിക്കാനം, ശാന്തിനി ദേവി, മാസ്​റ്റർ റിംസാൻ റാസ്, അൻഷിഫ് അഹമദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. നവംബർ ഏഴിന് റിലീസ് ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.