കോവിഡ്‌: വീഴ്‌ച ചൂണ്ടിക്കാട്ടിയ ജീവനക്കാർക്കെതിരെ നടപടിക്ക്​ നി​ർദേശം

കാസർകോട്‌: കാസർകോട്​ നഗരസഭയിൽ 36 പേർക്ക് കോവിഡ്‌ സ്​ഥിരീകരിച്ച സംഭവം കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തതിലുണ്ടായ വീഴചയാണെന്ന്​ ചൂണ്ടിക്കാട്ടിയ ജീവനക്കാർക്കെതിരെ നടപടിക്ക്​ നഗരസഭ സെക്രട്ടറി നിർദേശം നൽകി.

റവന്യൂ ഓഫിസർ, രജിസ്‌ട്രാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ്‌ നടപടിക്ക്​ നിർദേശം. നഗരസഭയുടെ വീഴ്‌ച ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ പോസ്​റ്റ്​ ചെയ്തതിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രൂപേഷിനും നഗരസഭ രജിസ്ട്രാർ കൂടിയായ ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനനും കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിട്ടുണ്ട്​.

നഗരസഭ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച്​ അഭിപ്രായമുന്നയിച്ച റവന്യൂ ഓഫിസർ റംസി ഇസ്മായിലിന്​ മെഡിക്കൽ ലീവ്​ നിഷേധിച്ചു. 36പേർക്ക്​ കോവിഡ്​ പോസിറ്റിവായതോടെ മുഴുവൻ ജീവനക്കാരിലും ആശങ്കയുണ്ടായിരുന്നു.

Tags:    
News Summary - covid: action against employees who pointed out failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.