കോടോംേബളൂരിൽ വനിതാ സ്ഥാനാർഥിയെ ചൊല്ലി സി.പി.എമ്മിൽ തർക്കം

കോടോംബേളൂർ (കാസർകോട്​): കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയെ ചൊല്ലി സി.പി.എമ്മിൽ തർക്കം. ഇത്തവണ പ്രസിഡൻറ് സ്ഥാനം വനിതകൾക്കാണ്.

തായനൂർ ലോക്കൽ കമ്മിറ്റി അംഗം ടിറ്റിമോൾ ജൂലിയെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് അണികളിൽ നിന്നുണ്ടായത്. എന്നാൽ ബ്ലോക് പഞ്ചായത്ത് മെമ്പറായ തായനൂർ ഏരിയാ കമ്മിറ്റി അംഗം എതിർപ്പ് ഉയർത്തി. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻറായ വനിതയെയാണ് ഏരിയാ കമ്മിറ്റിയംഗം പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിക്കുന്നത്. അതേസമയം, ടിറ്റിയെ തന്നെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ്​ ഭൂരിഭാഗം പ്രവർത്തകരും.

വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഏരിയാ കമ്മിറ്റിയംഗം തന്നെ സ്ഥാനാർഥിയാകാനും ശ്രമിക്കുന്നതായാണ് സി.പി.എമ്മിനകത്തുള്ള ചർച്ച. ഇതു സംബന്ധിച്ച് നടന്ന വാർഡ് തല യോഗത്തിൽ ടിറ്റിക്ക് അനുകൂലമായി ചർച്ചകൾ മുറുകിയപ്പോൾ ഏരിയാ കമ്മിറ്റിയംഗം ഇടപെട്ട് യോഗം നിർത്തിവെക്കുകയായിരുന്നുവെന്നാണ് പറയുന്നത്.  

Tags:    
News Summary - Controversy in CPM over women candidate in Kodombelur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.